പത്തനംതിട്ട: കാനം രാജേന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയാക്കിയത് ശരിയായില്ലെന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ പരാമര്‍ശം തള്ളി മന്ത്രി പി.പ്രസാദ്. ഇസ്മായില്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു.
ഒരു മുതിര്‍ന്ന നേതാവ് ഇങ്ങനെ പറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ജനറല്‍ സെക്രട്ടറി ഡി.രാജയുടെ നേതൃത്വത്തില്‍ കൂട്ടായെടുത്ത തീരുമാനമാണത്.
അതില്‍ ഒരു തെറ്റുമില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട ആവശ്യവുമി ല്ലെന്നും മന്ത്രി പ്രതികരിച്ചു.ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയാക്കിയത് കീഴ്വഴക്കം ലംഘിച്ചാണെന്നായിരുന്നു ഇസ്മായിലിന്റെ വിമര്‍ശനം. പിന്തുടര്ച്ച അവകാശം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
പ്രകാശ് ബാബുവും ചന്ദ്രമോഹനനും ഈ നടപടിക്രമം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി യിരുന്നു. അത് ബിനോയ് വിശ്വത്തോടുള്ള വിയോജിപ്പുകൊണ്ടല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.