പത്തനംതിട്ട: വടശ്ശേരിക്കരയില്‍ സുഹൃത്ത് കൂട്ടികൊണ്ടു പോയ യുവാവിനെ കാണ്മനില്ല ദുരൂഹത് ആരോപിച്ച് കുടുംബം.തലച്ചിറ സ്വദേശിയായ സംഗീത് സജിയെ (23) കാണാതായത് രണ്ടാഴ്ച പിന്നിടുമ്പോഴും യതോരു വിവരവും ഇല്ല. പരതി നല്‍കിയിട്ടും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കള്‍.
ഒക്ടോബര്‍ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പോയതാണ് സംഗീത്. പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല. രാത്രി വൈകിയും തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോണ്‍ എടുത്തില്ല. ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്.
സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സംഗീതിനെ പൊലീസും ഫയര്‍ഫോഴ്സും തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംഗീതിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.