പത്തനംതിട്ട: പുല്‍വാമ പരാമര്‍ശത്തില്‍ ആന്റോ ആന്റണിക്ക് മറുപടിയുമായി പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ഥി തോമസ് ഐസക്ക്.
പുല്‍വാമയിലേത് പാക്കിസ്ഥാന്റെ ഭീകരാക്രമണം തന്നെയാണ്. ആക്രമണത്തില്‍ പാകിസ്ഥാന് എന്ത് പങ്കെന്ന് ആന്റോ ചോദിച്ചത് കടന്നകൈയായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമയിലെ ആക്രമണം തടയാന്‍ സൈന്യം ആവശ്യപ്പെട്ട നടപടികള്‍ സ്വീകരിച്ചില്ലെന്നതാണ് കേന്ദ്രത്തിനെതിരായ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അത്തരമൊരു സംഭവം നടന്നോട്ടെ എന്ന നിലപാട് സ്വീകരിച്ചത് രാജ്യദ്രോഹക്കുറ്റമാണെന്നും ഐസക് പറഞ്ഞു.
കേരളത്തിലേക്ക് ഒതുങ്ങി നില്‍ക്കുകയാണ് കോണ്‍ഗ്രസിന് നല്ലത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.