പത്തനംതിട്ട: ഹോട്ടലുടമയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടില്‍ ഗിരീഷ് കുമാര്‍ (56) ആണ് മരിച്ചത്.
തിരുവല്ല രാമൻ ചിറയില്‍ ആരാമം എന്ന ഹോട്ടല്‍ നടത്തി വരികയായിരുന്നു.
അഞ്ചല്‍ക്കുറ്റിയില്‍ ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കളയില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാമ്ബത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമായത് എന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.