പത്തനംതിട്ട: നിയമനത്തട്ടിപ്പ് കേസ് പ്രതി അഖില്‍ സജീവിന്റെ പരാതിയില്‍ കോഴിക്കോട്ടെ അഞ്ചംഗസംഘത്തിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. കോഴിക്കോട് പിലാശേരിയിലും കോട്ടയം മണിമലയിലുമായി സംഘം ചേര്‍ന്നു മര്‍ദിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. രണ്ട് എഫ്ഐആറുകളാണ് റജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് പിലാശേരിയില്‍ കഴിഞ്ഞ മെയ് നാല് മുതല്‍ പതിനാല് വരെ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. അഭിഭാഷകരായ റായിസ്, ലെനില്‍, ബാസിത് കൂട്ടാളികളായ ശ്രീരൂപ്, സാദിഖ് എന്നിവരാണ് പ്രതികള്‍. റായിസും ലെനിനും നടത്തുന്ന ഇന്റീരിയരര് സ്ഥാപനത്തിന്റെ ചുമതലക്കാരനായ അഖില്‍ പണം തട്ടിച്ചെന്ന സംശയത്തില്‍ ആദ്യം സ്ഥാപനമുള്ള ഫ്ലാറ്റിലും പിന്നീട് പിലാശേരിയിലെ വീട്ടിലും ബെഞ്ചില്‍ കെട്ടിയിട്ട് മര്‍ദിച്ചു എന്നാണ് പരാതി. ബാരലിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു, മൂത്രം കുടിപ്പിച്ചു,ലിംഗത്തില്‍ നൂല്കെട്ടി വലിച്ചു തുടങ്ങിയ ഉപദ്രവങ്ങളും പരാതിയില്‍ പറയുന്നു. അവശനായി വീണതോടെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയ വഴിയിലും മര്‍ദിച്ചു.
ഇന്റീരിയര്‍ പണിക്കിടെ വീണ് പരുക്കേറ്റെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. ഒന്നാം പ്രതി ശ്രീരൂപ് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും അഖില്‍ മൊഴിനല്‍കി. രണ്ടാം കേസ് നടന്നത് മണിമലയിലെ ഗ്ലാഡിസ് എന്നയാളിന്റെവീട്ടില് വച്ചാണ്. ശ്രീരൂപ് , ലെനിന്, ബാസിത് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. വീട്ടുടമ ഗ്ലാഡിസാണ് പിടിച്ചു മാറ്റിയത്. പിന്നീട് ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നും മണിമല പൊലീസിനെ അറിയിച്ചാണ് രക്ഷപെട്ടതെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് കേസെടുത്തത്.