പമ്പ അണക്കെട്ട് തുറന്നു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പമ്പ ഡാം തുറന്നത്. അടുത്ത 9 മണിക്കൂര്‍ തുടര്‍ച്ചയായി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു വയ്ക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പാ നദിയില്‍ 40 സെ.മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യത.
അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രവുമല്ല ചെറിയ ഡാമുകൂടിയായതിനാല്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു . റാന്നി ടൗണില്‍ 19 ബോട്ടുകളും തിരുവല്ലയില്‍ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുള്ളതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ , മാവേലിക്കര, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളുടെ പരിധിയിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.