ആറന്മുള:പീഡിപ്പിച്ച കേസില്‍ പള്ളി കപ്യാര് അറസ്റ്റില്‍. വര്‍ഗീസ് തോമസ് ആണ് പിടിയിലായത്.പത്തനംതിട്ട ആറന്മുളയിലാണ് സംഭവം.പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കപ്യാരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
സ്കൂളിനോട് ചേര്‍ന്ന പ്രാര്‍ത്ഥനാലയത്തില്‍ കൂട്ടുകാരിക്കൊപ്പം പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോള്‍, എട്ടാം ക്ലാസുകാരിയെ കടന്നു പിടിക്കുകയും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
കുട്ടിക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി സ്കൂള്‍ ടീച്ചറെ വിവരം അറിയിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ സംഭവം അറിയിക്കുകയും ചെയ്തു. സ്കൂള്‍ അധികൃതരുടെ കൂടി നിര്‍ദേശ പ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.