പത്തനംതിട്ട : ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വ്യാജ നിയമന കേസിലെ മുഖ്യമന്ത്രി അഖിൽ സജീവിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട സിഐടിയു ഓഫീസിലെ ഫണ്ട് തട്ടിയെടുത്ത കേസിലാണ് കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് ഉത്തരവ്.
പ്രതിയെ പിടികൂടി 24 മണിക്കൂറിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും , തെളിവുകളെല്ലാം ശേഖരിച്ചതിനാൽ കസ്റ്റഡിയോ റിമാൻഡോ ആവശ്യമില്ലെനും പ്രതിഭാഗം വാദിച്ചു. നഷ്ടപ്പെട്ട പണം എങ്ങോട്ടു പോയെന്ന് അന്വേഷിക്കണമെന്നും വീണ്ടെടുക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കസ്റ്റഡി.