പത്തനംതിട്ട: കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടതൊന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വെറും വാചക കസര്‍ത്ത് മാത്രമാണ് ബജറ്റിലുള്ളതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
ബജറ്റിലെ നിരീക്ഷണങ്ങള്‍ പലതും വസ്തുതാവിരുദ്ധമാണ്. സാധാരക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും ബജറ്റ് നല്‍കുന്നില്ല.
റബര്‍ താങ്ങുവില പത്ത് രൂപ മാത്രം ഉയര്‍ത്തിയത് തട്ടിപ്പാണ്.സാധാരക്കാരനെ ദ്രോഹിക്കുന്ന ബജറ്റാണിതെന്നും സുരേന്ദ്രന് പറഞ്ഞു.
സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നാണ് ബാലഗോപാല്‍ ആരോപിക്കുന്നത്. അതിനുള്ള മറുപടിയായി സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാംഗ്മൂലം നല്‍കിയിട്ടുണ്ട്.
കിഫ്ബി തട്ടിപ്പെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ പ്രസംഗം. കേരളം കടമെടുത്ത് ധൂര്‍ത്തടിക്കുകയാണ്. ആഭ്യന്തര സാമ്ബത്തിക ഏജന്‍സികളില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാന്‍ കഴിയുമായിരുന്നിട്ടും കൂടുതല്‍ പലിശയ്ക്ക് പുറത്തുനിന്ന് കടം എടുക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.