കൊല്ലം: അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു. 32 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്.
തൂവല്മലയിലായിരുന്നു ഇവര്‍ കുടുങ്ങിക്കിടക്കന്നിരുന്നത്.
മഴ ശക്തമായതോടെ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കാട്ടിനുള്ളില്‍ അകപ്പെടുകയായിരുന്നു. ഇവര്‍ കുടുങ്ങിയ വിവരം അറിഞ്ഞയുടന്‍ പുറത്തെത്തിക്കാന്‍ വനംവകുപ്പും പോലീസും ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.
ക്ലാപ്പന ഷണ്മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണിവര്‍. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്.
17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് സംഘാംഗങ്ങളില്‍ കൂടുതലും.