ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം. പത്താം തീയതി മുതല്‍ സ്പോട്ട് ബുക്കിംഗ് ഇല്ല.പതിനാലിന് വര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 50,000 ആയും മകരവിളക്ക് ദിനത്തില്‍ 40,000 ആയും കുറച്ചു.ശബരിമലയില്‍ ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. മകരവിളക്ക് ദിവസവും തലേന്നും കുട്ടികളും സ്ത്രീകളും തീര്ഥാടനമൊഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യര്‍ഥിച്ചു.
16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തര്‍ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.