പത്തനംതിട്ട: ആറന്മുളയില് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര് അറസ്റ്റില്‍. അമ്മയും ഇവരുടെ രണ്ടു സുഹൃത്തുക്കളുമാണ് അറസ്റ്റിൽ ആയത്. ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന മറ്റ് രണ്ട് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്.
ഷിബിനെ കായംകുളത്ത് നിന്നും മുഹമ്മദ് ഷിറാസിനെ തിരുവനന്തപുരത്തെ കടയ്ക്കാടും നിന്നുമാണ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഷിബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ആറന്മുള പൊലീസ് പറഞ്ഞു. ഇയാളുടെ അമ്മയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് പതിമൂന്നുകാരിയെ ബുധനാഴ്ച്ച കൂട്ടികൊണ്ട് പോയത്. കുട്ടിയുടെ നാല്‍ക്കാലിക്കലെ വീട്ടില്‍ വെച്ചും ഷിബിന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയെ കാണാനില്ലെന്ന രണ്ടാനാച്ഛൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആംയിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടന്നാണ് പീഡന വിവരം പുറം ലോകം അറിയുന്നത്.