പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. കഞ്ചിക്കോട് ഫയര്‍ഫോഴ്സെത്തി തീ അണച്ചു.
പാചകം ചെയ്യവെയാണ് അപകടമുണ്ടായത്. ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു.ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് കുടുംബശ്രീ ഹോട്ടലിന് ജീവനക്കാര്‍ കണക്കാക്കുന്നത്.