പാലക്കാട്: ധോണിയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. പെരുന്തുരുത്തികളത്തില് രമേശന് എന്നയാളുടെ വീടിനു സമീപമാണ് ശനിയാഴ്ച രാത്രി 9തോടെ പുലിയെ കണ്ടത്.
ഉടന്‍തന്നെ ആര്‍ആര്‍ടിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ചു പുലിയാണെന്ന് സ്ഥിരീകരിച്ചു.
ആനയ്ക്കു പിന്നാലെ സ്ഥിരമായി പുലിയുടെ സാന്നിധ്യമുണ്ടാകുന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. നേരത്തെ പ്രദേശത്ത് പുലിയിറങ്ങിയപ്പോള്‍ വനംവകുപ്പ് കൂടു വച്ചിരുന്നു. എന്നാല്‍ രണ്ടുദിവസത്തിനു ശേഷം എടുത്തുമാറ്റുകയാണുണ്ടായത്. സ്ഥിരമായി പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.