പാലക്കാട് : കാനിക്കുളത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പാലക്കാട് മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ നിറഞ്ഞുനിന്ന ബാബു അറസ്റ്റിലായി. വീടിൻ്റെ ജനൽച്ചില്ലകൾ അടിച്ചുതകർത്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് ബാബു പരാക്രമം കാണിച്ചത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാലക്കാട് കസബ പൊലീസ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനൽചില്ലുകൾ അടിച്ചുതകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കസബ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
Home Kerala `കലക്ടറെ വിളി´: അക്രമാസക്തനായി വീട് അടിച്ചു തകർത്ത് മലയിൽ കുടുങ്ങിയ ബാബു, കീഴടക്കിയത് സേനാംഗങ്ങൾ എത്തി
`കലക്ടറെ വിളി´: അക്രമാസക്തനായി വീട് അടിച്ചു തകർത്ത് മലയിൽ കുടുങ്ങിയ ബാബു, കീഴടക്കിയത് സേനാംഗങ്ങൾ എത്തി
by രാഷ്ട്രദീപം
by രാഷ്ട്രദീപം