തിരുവനന്തപുരം. നെന്മാറ വേല യോടനുബന്ധിച്ച് ബസിനു മുകളിൽ അനധികൃതമായി യാത്രക്കാരെ കയറ്റി ഓടിച്ചതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകിയതിനെ തുടർന്ന് ബസ് ഡ്രൈവർമാരായ ടി.സെന്തിൽ കുമാറിന്റെയും എ. തൗഫീഖ്ന്റെയും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടക്ടർമാരായ ശരവണൻ ആർ. നജീബ്. കെ. പി. എന്നിവരുടെ കണ്ടക്ടർ ലൈസെൻസുകളും പാലക്കാട് ആർ. ടി. ഒ. എൻ. തങ്കരാജ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ പെർമിറ്റ് റദ് ചെയ്യുവാനും ലൈസൻസ് സ്ഥിരമായി ക്യാൻസൽ ചെയ്യുവാനുമുള്ള കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. ഇതുപോലെ അപകടകരമായി വണ്ടിയോടിച്ച മറ്റു ബസുകൾക്കെതിരെയും ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു
നെന്മാറ: ഡ്രൈവിംഗ്, കണ്ടക്ടർ ലൈസെൻസ് സസ്പെൻഡ് ചെയ്തു : മന്ത്രി ആന്റണി രാജു
by രാഷ്ട്രദീപം
by രാഷ്ട്രദീപം