പാലക്കാട്: പോലീസ് വാഹനത്തിന് നേരേ അതിക്രമം.പോലീസ് ജീപ്പിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് തകര്‍ത്തു യുവാവ് കസ്റ്റഡിയില്‍.വാണിയംകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷന് പുറത്തെ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് ജീപ്പിന് സമീപമെത്തിയശേഷം കൈയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. പൊതുമുതല്‍ നശിപ്പിച്ചെ ന്നടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.