പാലക്കാട്: ബിജെപി കൗണ്‍സിലര്‍ കുഴഞ്ഞ് വീണ് മരിച്ചു.ഒറ്റപ്പാലം നഗരസഭ പാലാട്ട് റോഡ് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.കെ.കൃഷ്ണകുമാറാണ് മരിച്ചത്.
ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.