മലപ്പുറം: നികുതി വര്‍ധനക്ക് എതിരെ യൂത്ത് ലീഗ് നടത്തിയ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. എട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും നാലു പൊലീസുകാര്‍ക്കും പരുക്കേറ്റു. പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷന് അഴിമതി തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയായിരുന്നു മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
പ്രതിഷേധ മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ ബാരിക്കേഡ് വച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പത്തോളം പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.