മലപ്പുറം: തിരൂരില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ചനിലയില്‍. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കാലുകള്‍ ആഴത്തില്‍ മുറിവ് പറ്റിയ നിലയിലാണ്. കൊലപാതകമെന്ന പ്രാഥമിക നിഗമനo.ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ രാത്രി ചിലര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്.