തിരൂർ : സോഷ്യൽ മീഡിയ ഹർത്താലിന്റെ മറവിൽ നാഥനില്ലാതെ അഴിഞ്ഞാടി നാട്ടിൽ വർഗ്ഗീയ കലാപത്തിന് ശ്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി.ജലിൽ. താനൂരിൽ അക്രമിക്കപ്പെട്ട കെ.ആർ.ബേക്കിയടക്കമുള്ള ഇതര സമുദായക്കാരുടെ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നശിപ്പിക്കപ്പെട്ട കടകൾ പൂർവ്വ സ്ഥിതിയിലാക്കുവാൻ മുസ്ലിം കൂട്ടായ്മയുടെ ലക്ഷങ്ങളുടെ ധനസഹായം 25000 രൂപ സ്വയം നൽകി മന്ത്രി തന്നെ നേതൃത്വം നൽകി. എം.എൽ.എ. വി.അബ്ദു റഹ്മാൻ ഒരു ലക്ഷവും മറ്റുള്ളവരുടെ ധനസഹായവും മന്ത്രി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അമിത് മീണ യുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി മാധ്യമ പ്രവർത്തകരെ കണ്ടത്. മലപ്പുറം ജില്ലയിലെ സാമുദായിക സൗഹാർദ്ദം തകർക്കുവാൻ ഒരു നിലക്കും അനുവദിക്കില്ലെന്നും, നമ്മൾ അതിന് മാതൃകയാകുമെന്നും മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി.