മലപ്പുറം: ചങ്ങരംകുളത്ത് കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി മരിക്കാന്‍ ശ്രമം, രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം.ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിൻ ആണ് മരിച്ചത്.റഫീഖിന്റ ഭാര്യ ഹസീന (35)യെയും കിണറ്റില്‍ കണ്ടെത്തി.
ഹസീനയെ കിണറില്‍ നിന്നു പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്.
ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളില്‍ കണ്ടത്.