മലപ്പുറം:കോണ്‍ഗ്രസ് ഇനിയും മൃദുഹിന്ദുത്വം പയറ്റാനാണ് ശ്രമിക്കുന്നതെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തീവ്രഹിന്ദുത്വ ത്തിനെതിരെ ഉത്തരേന്ത്യയില്‍ മൃദുഹിന്ദുത്വം പരീക്ഷിച്ചതാണ് കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടാന്‍ കാരണമെന്ന് പിഎംഎ സലാം പറഞ്ഞു.ജാതി സെന്‍സസിന്റെ കാര്യത്തില്‍ എന്‍എസ്എസ് പറയുന്നത് കേട്ട് കേരളത്തിലെ കോണ്‍ഗ്രസ് പിറകോട്ട് പോകുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സലാം പറഞ്ഞു.
ജാതി സംവരണം സംബന്ധിച്ച് സമുദായങ്ങള്‍ തമ്മില്‍ തര്‍ക്കമില്ലെങ്കില്‍ പിന്നെ കണക്കെടുക്കുന്നതില്‍ എന്താണ് പ്രശ്നം. കേന്ദ്രത്തില്‍ ജാതി സെന്‍സസിന് വേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ്. ഇന്ത്യ മുന്നണിയുടെ ഘടക കക്ഷിയാണ് കോണ്‍ഗ്രസ്. അതിനൊപ്പം മുസ്ലീം ലീഗ് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.