മലപ്പുറം: മമ്പാട് ഓടായിക്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. ചേര്പ്പുകലില് രാജനാണ് പരിക്കേറ്റത്.ഇയാളുടെ കാല് ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. രാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. ടാപ്പിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. ഇരുട്ടായതിനാല്‍ ആനയുടെ സാന്നിധ്യം തിരിച്ചറിയാനായില്ല.പിന്നീട് നാട്ടുകാരെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.