മലപ്പുറം: കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.മുരളീധരന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
തൃശൂരിലേക്ക് പോകും മുമ്ബാണ് വേങ്ങരയിലെ വീട്ടിലെത്തി മുരളീധരന് തങ്ങളെ കണ്ടത്.
കെപിസിസി സംസ്ഥാന സെക്രട്ടറി കെ.പി.നൗഷാദ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ എന്നിവരും മുരളീധരനൊപ്പം ഉണ്ടായിരുന്നു. തൃശൂരിലെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന് മുന്‍പ് സാമൂദായിക നേതാക്കളെ സന്ദർശിക്കുകയാണ് മുരളീധരന്റെ നീക്കം. കാന്തപുരം എ.പി.അബൂബക്കര്‍ അടക്കമുള്ള നേതാക്കളെയും മുരളീധരന് കഴിഞ്ഞ ദിവസം കണ്ടിരുന്നു.