കോഴിക്കോട്: കൂടരഞ്ഞി പൂവാൻതോടില് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. വ്യാഴാഴ്ച രാത്രി പുലിയോട് സാദൃശ്യമുള്ള ജീവി റോഡ് മുറിച്ച് കടക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
ഇത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ കാര്‍ യാത്രക്കാരാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.
പിന്നാലെ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയിരുന്നു.സംഭവത്തില്‍ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ജനങ്ങളുടെ ആശങ്കയകറ്റാൻ മൂന്ന് ദിവസത്തേക്ക് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.