കോഴിക്കോട് : ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി ഇജാസാണ് പിടിയിലായത്. കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു കാര്‍ യാത്രക്കാരന് നേരെ ബസ് ജീവനക്കാരുടെ ആക്രമണം. ഡ്രൈവര്‍ ഇജാസ് കാര്‍ ഓടിച്ച ബിപിന്‍ലാലിന്റെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. പുറത്ത് വന്ന ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്.