കോഴിക്കോട്: നവകേരള സദസിന്റെ കോഴിക്കോട് ഓമശേരിയില്‍ നടന്ന പ്രഭാതയോഗത്തില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുഠായി എന്നിവരാണ് പങ്കെടുത്തത്.
നവകേരള സദസിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വിവാദം നിലനില്‍ക്കെയാണ് യുഡിഎഫ് അംഗങ്ങള്‍ യോഗത്തിനെത്തിയത്. പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് ന് മുൻ പ്രസിഡന്റ് കൂടിയാണ് അബൂബക്കര്‍. വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് ഇവരുടെ വിശദീകരണം.
അതേസമയം കോഴിക്കോട് ജില്ലയിലെ നവകേരള സദസ് ഇന്ന് സമാപിക്കും. കളമശേരി കുസാറ്റ് സര്‍വകലാശാല ക്യാമ്ബസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് നവകേരള സദസിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.