കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യനില വഷളായ 27-കാരി പെണ്‍കുട്ടിക്ക് കനിവ് ആമ്പുലന്‍സില്‍ സുഖപ്രസവം. കോഴിക്കോട് കൊണ്ടട മീത്തല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ 27 കാരിയാണ് ആംബുലന്‍സില്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.
പ്രസവവേദനയെ തുടര്‍ന്ന് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയതോടെ ആംബുലന്‍സ് പൈലറ്റ് വിഷ്ണു ആര് വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജീന ഷെബിന്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐ എം സി എച്ചിലേക്ക് തിരിച്ചു.
യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജീന ഷെബിന്റെ പരിചരണത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഉടന്‍ പ്രഥമ ശുശ്രൂഷ നല്കി ഇരുവരെയും കോഴിക്കോട് ഐ എം സി.എച്ചിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണ് ഇത്.