കോഴിക്കോട്: മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റില്‍ ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന് കെ.മുരളീധരന്.
ലീഗും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
മൂന്നാം സീറ്റിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കമുണ്ടാകില്ല. യുഡിഎഫിന്റെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടാകും. രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.