കോഴിക്കോട്: സിഎംആര്‍എല്‍ വിവാദം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ജിഎസ്ടി അടച്ചു എന്നുപറഞ്ഞാല്‍പ്പോര, കണക്ക് പുറത്തുവിടണമെന്ന് കെ . മുരളീധരന്. രേഖകള്‍ പുറത്ത് വരുന്നത് വരെ മുഖ്യമന്ത്രിയും കുടുംബം സംശയത്തിന്റെ നിഴലിതന്നെ എന്നും അദ്ദേഹം ആരോപിച്ചു.സംഭവം ജനമധ്യത്തിലെത്തിച്ചു എന്നതില്‍ മാത്യു കുഴല്നാടന് മാപ്പുപറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എം എംമണി സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണ്. പി ജെ ജോസഫിനെ വിമര്‍ശിക്കാനുള്ള യോഗ്യത സിപിഐഎം നേതാവ് എം എം മണിക്കില്ല എന്നും കെ. മുരളീധന് വിമര്‍ശിച്ചു. വളരെ മോശം പരാമര്‍ശമാണ് പി ജെ ജോസഫിനെതിരെ നടത്തിയത്. എം എം മണിയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് മാപ്പുപറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമം ഉറപ്പാക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന് കത്തയച്ചതായും മുരളീധരന് അറിയിച്ചു.