കോഴിക്കോട്: റിയാദില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൃഷിയിടത്തിലെ ടാങ്കില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മരിച്ചത്. വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തിലായിരുന്നു സംഭവം. 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍ സുഹൃത്തുക്കളുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ പ്രവീണ്‍ താഴ്ന്നു പോവുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.