കോഴിക്കോട്: കെഎസ് ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് കുറുമ്പായില്‍ സ്വദേശി ഷാനവാസിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ വെച്ച് ഇന്നലെ വൈകീട്ടാണ് സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം അധ്യാപകനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം: അധ്യാപകന് അറസ്റ്റില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം