കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ 11 കാറുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വര്‍ക്ക്ഷോപ്പിനാണ് തീപിടിച്ചത്. വര്‍ക്ക്ഷോപ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപ വാസികള്‍ കുന്നമംഗലം പോലീസ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്ത് തന്നെ താമസിക്കുകയായിരുന്ന വര്‍ക്ക് ഷോപ്പ് ഉടമ ജോഫിയും സംഭവസ്ഥലത്തെത്തി. വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന കാറില്‍ നിന്ന് ഷോട്ട്സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം.