ഓണ്‍ലൈനില്‍ കൂടി പല സാധനങ്ങളും നമ്മള് ഓര്‍ഡര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ കിട്ടിയ ചില ഓണ്‍ലൈന്‍ പണികളും നമ്മള് കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു പണി കിട്ടിയിരി ക്കുകയാണ് ഒരു യുവാവിന്. കോഴിക്കോട് കാരനായ യുവാവ് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത് ഒരു വ്യായാമ ഉപകരണം ആയിരുന്നു. എന്നാല്‍ യുവാവിന് കിട്ടിയത് ചാണകം ആയിരുന്നു.
കോഴിക്കോട് മാവൂര്‍ സ്വദേശി രാഹുലിനാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇത്തരത്തില്‍ മുട്ടണ് പണി കൊടുത്തത്. കൈകളുടെ വ്യായാമത്തിനുള്ള റോളര്‍ ഉപകരണമാണ് രാഹുല്‍ ഓര്‍ഡര്‍ ചെയ്തത്.എന്നാല്‍ അതിന് പകരം കിട്ടിയത് ഒരു പായ്ക്കറ്റ് കവര്‍ നിറയെ ചാണകമായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് യുവാവ് വ്യായാമത്തിനുള്ള ഉപകരണം ബുക്ക് ചെയ്തത്. 450 രൂപ വില വരുന്ന ഉപകരണം ഒന്‍പത് ദിവസത്തിന് ശേഷം കൊറിയറായാണ് കിട്ടിയത്. വിതരണം ചെയ്യുന്ന സ്ഥലത്ത് നേരിട്ടെത്തി സാധനം വാങ്ങി പായ്ക്കറ്റ് തുറന്നപ്പോഴാണ് താന്‍ ചതിക്കപ്പെട്ടു എന്ന് യുവാവിന് മനസിലായത്. രാഹുല്‍ ഉടന്‍ തന്നെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടു. പാഴ്സല്‍ തിരിച്ചയക്കാനും അവര്‍ ആവശ്യപ്പെട്ടു. കൊടുത്ത പണം തിരികെ നല്‍കാമെന്നും സ്ഥാപനം ഉറപ്പു നല്കി.