കോഴിക്കോട്: വലങ്ങാട് മലയങ്ങാട് ജനവാസമേഖലയില്‍ ഒറ്റയാന് ഇറങ്ങി. രാവിലെ ഏഴോടെയാണ് ആന ഇവിടെയെത്തിയത്. നിലവില്‍ ആന പ്രദേശത്തെ ഒരു കൃഷിസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ആദ്യം ഒരു കടയുടെ സമീപമെത്തിയ ആന പിന്നീട് റോഡിലൂടെ നടന്ന് കൃഷി സ്ഥലത്തേക്ക് കയറുകയായിരുന്നു. വിവരം അറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വന്യമൃഗശല്യത്തെ തുടര്‍ന്ന് ഇവിടെ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതോടെ ഇവിടെ കാട്ടാന ഇറങ്ങുന്നത് പതിവാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.