കോഴിക്കോട്: എം ടിയുടെ വിമർശനത്തിൽ ഉദ്ദേശിച്ചത് കേരളത്തെ തന്നെയെന്ന് കെ.മുരളീധരൻ എംപി. മുഖ്യമന്ത്രിയെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും, ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇ പിക്ക്. എം.ടി പറഞ്ഞത് മോഡിക്കും പിണറായിക്കും ബാധകമാണെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
അധികാരം എന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്ന് പ്രശസ്ത സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായര്‍.ഇ.എം.എസിനെ ഒരു നേതൃപൂജ കളിലും കണ്ടിട്ടില്ലെന്നും എം.ടി തുറന്നടിച്ചു.
കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിരിലിരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി പറഞ്ഞു.
അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലെ ഒരു സ്ഥാനം എന്ന് വച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. ഇത് എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാര്‍ഗമാണ്.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നതെന്ന് എം.ടി ചൂണ്ടിക്കാട്ടി.