കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ എംപി. സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് മാറിനിന്നുവെന്ന സന്ദേശം നൽകും. ബുധനാഴ്ച വയനാട്ടിൽ ചേർന്ന ലീഡേഴ്സ് മീറ്റിൽ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കെ മുരളീധരൻ എംപി വ്യക്തമാക്കി. പാർട്ടിയിലെ പുനഃസംഘടന ഈ മാസം 30 ന് പൂർത്തിയാക്കുമെന്നും കെ മുരളീധരൻ അറിയിച്ചു
നിയമസഭയിലേക്കില്ലന്ന് കെ മുരളീധരൻ , ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും
by രാഷ്ട്രദീപം
by രാഷ്ട്രദീപം