കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ ആർഎസ്പി എംപി എൻ.കെ. പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കെ.
മുരളീധരൻ എംപി.
സഭയ്ക്ക് അകത്തും പുറത്തും ബിജെപി സർക്കാരിനെ ഏറ്റവും കൂടുതല്‍ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രനെന്നും നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ തന്നെ വിളിച്ചാലും പോകുമെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഇത്തവണയും ആർഎസ്പിക്ക് സീറ്റ് നല്‍കുമെന്നും മുരളീധരൻ പറഞ്ഞു.