കോഴിക്കോട്: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ എസ്ഐയും സുഹൃത്തും ക്രൂരമായി മര്‍ദിച്ചെന്ന് കാര്‍ യാത്രക്കാരിയുടെ പരാതി. കോഴിക്കോട് അത്തോളി സ്വദേശിനി അഫ്ന അബ്ദുല്‍ നാഫിക്കാണ് മര്‍ദനമേറ്റത്. നടക്കാവ് സ്റ്റേഷനിലെ പൊലീസുകാരനും സംഘത്തിലുണ്ടായിരുന്നെന്ന് അഫ്ന പറഞ്ഞു. കൊളത്തൂര്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു മര്‍ദ്ദനമെന്നു അഫ്ന പറഞ്ഞു. പരാതി കിട്ടിയെന്നും കേസെടുക്കുമെന്നും കാക്കൂര്‍ പൊലീസ് പറഞ്ഞു.