കോഴിക്കോട്: മഴയിൽ ഇരുനില കോൺക്രീറ്റ് കെട്ടിടം നിലംപൊത്തി. പൂളക്കടവ്-മെഡിക്കൽ കോളജ് പാതയിൽ ഇരിങ്ങാടൻപള്ളിയിൽ സുജാതയുടെ കെട്ടിടമാണ് ഞായറാഴ്ച രാത്രി 11.15ഓടെ തകർന്ന് വീണത്. നാലു മുറികളുള്ള ഇരുനില കെട്ടിടമാണ് നിലം പൊത്തിയത് ആളപായം ഇല്ല.
മുകൾ നിലയിൽ രണ്ടു തയ്യൽക്കടകളാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കംകൊണ്ടും സമീപത്തെ വെള്ളക്കെട്ടും കാരണമാണ് കെട്ടിടം തകർന്നതെന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം പറഞ്ഞു. സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ സ്ലാബിനടിയിൽപെട്ട് നശിച്ചു.
Content Highlights: Two storied building collapsed Kozhikode, heavy rains, Malayalam News, Kerala News