കോഴിക്കോട്: ചാത്തമംഗലം വെള്ളിലശേരിയില് വന്‍ ലഹരിമരുന്നു വേട്ട. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുദ്ധീനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ബംഗളൂരുവില്‍നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി മരുന്ന്. ഇയാളുടെ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.