മാനന്തവാടി: ഷോറൂമില്‍ സര്‍വീസിന് കൊടുത്ത സ്കൂട്ടര്‍ മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുല്‍പറമ്പ് വീട്ടില്‍ അബ്ദുല്‍ റാസി(24)മിനെയാണ് അറസ്റ്റ് ചെയ്തത്. പായോട് ടി.വി.എസ് ഷോറൂമില്‍ സര്‍വീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോര്‍ക്ക് സ്കൂട്ടറാണ് മോഷ്ടിച്ചത്.
മാനന്തവാടി എസ്.എച്ച്.ഒ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐ സോബിനും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍, മനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.