കോഴിക്കോട്: കോഴിക്കോട് സ്വദേശി ആദിത്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് മുഹമ്മദ് അമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനനാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ആദിത്യയുടെ ദുരൂഹ മരണത്തില്‍ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് വിമര്‍ശനമുന്നയിച്ചത്. പ്രതിയ്ക്കെതിരെ ആദിത്യയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരണശേഷം ആദിത്യയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തത് മുഹമ്മദ് അമലാണ്. പ്രതി കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ലഹരി നല്കാന് ശ്രമിച്ചെന്നും ആദിത്യയെയും ലഹരി മാഫിയയുടെ ഭാഗമാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
ജൂലൈ 13-നാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായ ആദിത്യ ചന്ദ്ര (22) നെ കോഴിക്കോട് മേത്തോട്ട് വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.