അസ്ലം പട്ടം I
കോഴിക്കോട്: ജെ ആര് സി പരീക്ഷ അനന്തമായി വൈകിപ്പിച്ചു 3 വര്‍ഷം പരിശീലനം നേടിയ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് ഇല്ലാതെ ആക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചു
ഡി ഡി ഇ ഓഫീസ് ഉപരോധിച്ച എം എസ്എഫ്
കോഴിക്കോട് ജില്ലാ ഭാരവാഹികളായ സ്വാഹിബ് മുഖദാര്‍, സാബിത് മായനാട്, അനീസ് തോട്ടുങ്കല്‍, ഷമീര്‍ പാഴൂര്‍ ഉള്‍പ്പെടെയുള്ള എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു.
നേരത്തെ ഇത് സംബന്ധിച്ച് എം എസ് എഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു പരാതി നല്‍കിയിരുന്നു . വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേട് മൂലം 3 വര്‍ഷം ചിട്ടയായ പരിശീലനം നേടിയ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് ആണ് ഇല്ലാതാവുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.