കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും പണം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു. കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടിയ കേസാണ് സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിന് ജൂലൈ മാസത്തിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാഞ്ച് മാനേജർ റിജിൽ ആണ് കേസിലെ പ്രതി. കോഴിക്കോട് ലിങ്ക് റോഡിലുള്ള ശാഖയില്‍ നിന്ന് കോര്‍പറേഷന്റേതടക്കം 21 കോടിരൂപയാണ് റിജില്‍ തട്ടിയത്. കോഴിക്കോട് കോര്പറേഷന്റേത് മാത്രം 12.68 കോടി രൂപ നഷ്ടമായി എന്നായിരുന്നു ബാങ്കിന്റെ കണ്ടെത്തല്‍. ഈ പണം പിന്നീട് ബാങ്ക് കോർപ്പറേഷന് തിരിച്ചു നൽകിയിരുന്നു.