വൈക്കം നഗര സഭയിലെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതായി നഗരസഭാ ചെയര്മാന് ബിജു വി കണ്ണേഴന്‍ പറഞ്ഞു. വൈക്കം നഗര മധ്യത്തിലെ ടൗണ്‍ ഹാളിലാണ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ ഇല്ലാത്തവരെയും ഇവിടെ പ്രവേശിപ്പിക്കും. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സാധന സാമഗ്രികള്‍ സംഭാവനയായി നല്കാന് കഴിയുന്ന വ്യക്തികളുടെയും സംഘടനകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും നഗരസഭാ ചെയര്മാന് പറഞ്ഞു.
Home LOCALKottayam വൈക്കം നഗരസഭയിലെ കോവിഡ് പ്രാഥമിക കേന്ദ്രത്തിന്റെ അറ്റ കുറ്റപ്പണികള്‍ പുരോഗമിക്കുന്നു