കാഞ്ഞിരപ്പള്ളി: കോളനികളില്‍ സമഗ്ര വികസനം സാധ്യമാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്. ചിറക്കടവ് പഞ്ചായത്ത് പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറാംതോട്, കോയിപ്പള്ളി, ശാന്തിഗ്രാം, ഗ്രാമദീപം കോളനികള്‍ സന്ദര്‍ശിച്ച് കോളനി നിവാസികളുടെ പിന്തുണ തേടി. നഗരത്തോടു ചേര്‍ന്നു കിടന്നിട്ടും തങ്ങള്‍ നേരിടുന്ന അവഗണനയും പിന്നാക്കാവസ്ഥയും കോളനി നിവാസികള്‍ വിശദീകരിച്ചു. കുടിവെള്ളവും അടിസ്ഥാന സൗകര്യമുള്‍പ്പെടെ കോളനികളുടെ സമഗ്രവികസനം സാധ്യമാക്കുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പു നല്കി. ചിറക്കടവ് മഹാദേവ ക്ഷേത്രവും സന്ദര്‍ശിച്ചു.
ഉള്ളകം വലയില്‍ നിന്ന് ആരംഭിച്ച പര്യടനം അഡ്വ. പി. സതീഷ്ചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആറാട്ട് ഉത്സവം നടക്കുന്ന ചെറുവള്ളി ദേവീക്ഷേത്രത്തിലെത്തിയ സ്ഥാനാത്ഥി പ്രാര്‍ത്ഥിച്ച് കാണിക്ക അര്‍പ്പിച്ച ശേഷമാണ് പര്യടനം തുടര്‍ന്നത്. ലാല്‍ മാടത്താനിക്കുന്നേല്‍, ജയകുമാര്‍ കുറിഞ്ഞിയില്‍, അഡ്വ. അഭിലാഷ് ചന്ദ്രന്, നൗഷാദ് അഞ്ചനാട്ട്, ബാലുജി വെള്ളിക്കര, അബ്ദുള്‍കരിം മുസ്ലിയാര്, പി.എം. സലിം, സനോജ് പനയ്ക്കല്‍, അബ്ദുള്‍ റസാഖ്, എന്‍.വി. പ്രദീപ്, മറിയാമ്മ എന്നിവര്‍ നേതൃത്വം നല്കി. കൊടികളുമേന്തി ഇരുചക്രവാഹനങ്ങളില്‍ യുവജന പ്രവര്‍ത്തകര്‍ അകമ്പടിയായി.
മൂലേപ്ലാവ്, പഴയിടം, വാളക്കയം, കൈലാത്തുകവല, കുരങ്ങാടി, ചെന്നാകുന്ന്, കളമ്പുകാട്ട്, എസ്.ആര്.വി. കവല, കോടങ്കയം, മണ്ണംപ്ലാവ്, മഞ്ഞപ്പള്ളിക്കുന്ന് ഇടത്തംപറമ്പ്, തെക്കേത്തുകവല, 20-ാം മൈല്‍, പുന്നത്താനം, കാവാലിമാക്കല്‍, പൊന്‍കുന്നം ടൗണ്‍, മഞ്ഞാവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകരും നാട്ടുകാരും നല്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അട്ടിക്കലില്‍ സമാപിച്ചു.