കോട്ടയം :അരീക്കര വെള്ളച്ചാട്ട പദ്ധതിയുടെ മറവില്‍ അനധികൃത പാറഖനനം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അന്വേഷണച്ചുമതല. അരീക്കുഴി വെള്ളച്ചാട്ട പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുമതി നല്കി എന്ന വ്യാജേന സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് പാറ പൊട്ടിച്ച് കടത്തിയത്.മീനച്ചില്‍ താലൂക്കിലെ ഉഴവുര്‍ ഗ്രാമപഞ്ചായത്ത് അരീക്കര നാലാം വാര്‍ഡിലെ ബ്ലോക്ക് നാലില്‍ റീ സര്‍വേ നമ്പര്‍ 425,426 ല്‍ ഉള്‍പ്പെട്ട 45.90 ആര് ഭൂമിയില്‍ നിന്നാണ് പാറഖനനം നടത്തിയത്.
മാധ്യമപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകരുമായ ബെയ്ലോണ്‍ എബ്രാഹം മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളിസ്റ്റ് സ്ഥലപരിശോധന നടത്തി. സര്‍ക്കാര്‍ ബിറ്റിആര്‍ രേഖകളില്‍ ഉള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്നും 470.45 മെട്രിക് ടണ്‍ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്ത് കടത്തിയതായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ്, സര്‍ക്കാര്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
2015-2020വാര്‍ഷിക പദ്ധതി കാലഘട്ടത്തിലാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി ഖനനം നടത്തി കരിങ്കല്ല് കടത്തിയത്. അനധികൃത പാറഖനനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ രാജേഷ് കുര്യനാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് ആദ്യം പരാതി നല്‍കിയത്. അനധികൃത പാറഖനനം നടത്തിയവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കാണിച്ച് ബെയ്ലോണ്‍ എബ്രാഹം ഡിജിപി, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി.