എരുമേലിയില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 15 ജീവനക്കാര്‍ ക്വാറന്റയിനില്‍ പ്രവേശിച്ചു. ആരോഗ്യ കേന്ദ്രത്തിലെ ഒരു ആരോഗ്യ പ്രവര്ത്തകന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 15 ജീവനക്കാര്‍ ക്വാറന്റയിനില്‍ പ്രവേശിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 21 നാണ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയും നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒരു ഡോക്ടര്‍ ഉള്‍പ്പടെ 15 ആശുപത്രി ജീവനക്കാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ തടസ്സങ്ങളില്ലെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആശുപത്രി അണുവിമുക്തമാക്കി.